video
play-sharp-fill

Saturday, May 17, 2025
Homeflashഒരു മണിക്കൂറിനിടെ നാലുവരിപ്പാതയ്ക്കു സമീപം രണ്ട് അപകടം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു:...

ഒരു മണിക്കൂറിനിടെ നാലുവരിപ്പാതയ്ക്കു സമീപം രണ്ട് അപകടം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു: ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു; രണ്ടാം അപകടം ആദ്യമുണ്ടായ സ്ഥലത്തിനു സമീപം

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ഒരു മണിക്കൂറിനിടെ എംസി റോഡിൽ മുളങ്കുഴ ജംഗ്ഷനിൽ നാലുവരിപ്പാതയ്ക്കു സമീപം രണ്ട് അപകടങ്ങലിലായി ഒരാൾ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെ പത്തരയോടെ എം.സി റോഡിൽ മുളങ്കുഴ ജംഗ്ഷനു സമീപമുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരനായ വയോധികനാണ് മരിച്ചത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന നാട്ടകം മുളങ്കുഴ അനുഗ്രഹയിൽ അയ്യപ്പൻനായരാ (88)ണ് മരിച്ചത്.
ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ  ബൈക്ക് അയ്യപ്പൻനായരെ  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ അയ്യപ്പൻനായരെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒന്നരയോടെ മരണം സംഭവിച്ചു.
ഒരു മണിക്കൂറിനു ശേഷം പതിനൊന്നരയോടെയായിരുന്നു രണ്ടാമത്തെ അപകടം.
മൂളങ്കുഴ കണ്ണങ്കരപാലത്തിനു സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പാക്കിൽ സ്വദേശി പൗലോസ് (55), പാക്കിൽ പാക്കിൽച്ചിറ വീട്ടിൽ തോമസ് (59) എന്നിവർക്കാണ് പരിക്കേറ്റത്.

കാൽനടയാത്രക്കാരൻ അപകടത്തിൽ മരിച്ചതിനു നൂറു മീറ്റർ മാറി ഒരു മണിക്കൂറിനു ശേഷമായിരുന്നു അപകടം.

കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു.

ഓടിയെത്തിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. രണ്ടു പേരുടെയും പരിക്ക് സാരമുള്ളതല്ല. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments