ആദ്യരാത്രിയിൽ മുറിയിലെത്തിയ നവവരൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; 22 കാരി സ്വന്തം വീട്ടിലെ മണിയറയില്‍ മരിച്ച നിലയിൽ; വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത് പോലീസ്

Spread the love

അമരാവതി: വിവാഹദിനത്തില്‍ വധു ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിലെ പെനുകൊണ്ടയിലെ സോമന്ദേപ്പള്ളി മണ്ഡലത്തിലാണ് സംഭവം. 22കാരിയായ ഹരിഷിത ആണ് മരിച്ചത്.

കർണാടകയിലെ ദിബ്ബുരിപ്പള്ളി സ്വദേശിയായ നാഗേന്ദ്രയുമായായിരുന്നു യുവതിയുടെ വിവാഹം. വിവാഹശേഷം ആദ്യരാത്രി ഒരുക്കങ്ങൾ നടത്തിയത് യുവതിയുടെ വീട്ടിലായിരുന്നു. നാഗേന്ദ്ര മുറിയിലേക്ക് ചെന്നപ്പോള്‍ വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയിലാണ് കാണപ്പെട്ടത്.

യുവതിയെ പലതവണ വിളിച്ചെങ്കിലും അകത്ത്നിന്നും പ്രതികരണമൊന്നുമില്ലായിരുന്നു. തുടർന്ന് ബന്ധുക്കള്‍ വാതില്‍ പൊളിച്ച്‌ അകത്ത് പ്രവേശിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിഷിതയെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. യുവതി ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group