വിദേശത്തുനിന്ന് ഒന്നര മാസം മുൻപ് നാട്ടിലെത്തി; വെള്ളം കയറിയ പാലത്തിലെ തടസങ്ങള്‍ നീക്കുന്നതിനിടെ ഒഴുക്കില്‍ പെട്ടു; വെള്ളിയാർപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Spread the love

പാലക്കാട്: മണ്ണാർക്കാട് അലനല്ലൂർ വെള്ളിയാർപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂർ ഏലംകുളവൻ യൂസഫിന്റെ മകൻ സാബിത്ത് (26) ആണ് മരിച്ചത്. ഇന്ന് രാവിലെ കലങ്ങോട്ടിരി ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് നിന്നെത്തിയ സ്കൂബ ടീമിൻ്റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. വെള്ളം കയറിയ പാലത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മണ്ണാർക്കാട് കണ്ണംകുണ്ട് പാലത്തിന് സമീപത്തു വെച്ചാണ് ഒഴുക്കില്‍പ്പെട്ടത്.

സാബിത്തിനെ കാണാതായതിനെത്തുടർന്ന് ഉടനെതന്നെ മണ്ണാർക്കാട് നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തെരച്ചില്‍ നടത്തിയിരുന്നു. എന്നാൽ ഇന്നലെ രാത്രി 7.45 വരെ തെരച്ചില്‍ തുടർന്നെങ്കിലും ഫലമുണ്ടായില്ല. വിദേശത്തായിരുന്ന സാബിത്ത് ഒന്നര മാസം മുൻപാണ് നാട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group