
തൃശ്ശൂർ : മകൻ വീട് പൂട്ടിപ്പോയി അച്ഛന്റെ മൃതദേഹം കിടത്തിയത് വീട്ടുമുറ്റത്ത്. മകന്റെയും ഭാര്യയുടെയും അവഗണനയും പീഡനവും സഹിക്കാൻ കഴിയാതെ ഏതാനും മാസം മുമ്പാണ് അരിമ്പൂർ കൈപ്പിള്ളി റിംഗ് റോഡിൽ പ്ലാക്കൻ വീട്ടിൽ തോമസും ഭാര്യ റോസിയുo വീടുവിട്ടിറങ്ങിയത്. ഇത് സംബന്ധിച്ച് ഇവർ അന്തിക്കാട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റിയത്.
എന്നാൽ ബുധനാഴ്ച രാവിലെ തോമസ് (78)ന്റെ മരണത്തെ തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് മകൻ വീട് പൂട്ടി പോയ വിവരം അറിയുന്നത്. മകനെ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല തുടർന്ന് വീട്ടുമുറ്റത്ത് തന്നെ മൃതദേഹം കിടത്തുകയായിരുന്നു കർമ്മങ്ങൾക്ക് ശേഷം ഇന്ന് വൈകിട്ട് എറവ് സെന്റ് തെരേസാസ് കപ്പൽ പള്ളിയിൽ സംസ്കാരം നടത്തും.