
ബംഗളൂരു: വടക്കൻ കർണാടകയിലെ റായിച്ചൂരില്‍ സ്വന്തം കൃഷിയിടത്തിലെ കീടനാശിനി തളിച്ച പച്ചക്കറി കഴിച്ച പിതാവിനും രണ്ടു മക്കൾക്കും ദാരുണാന്ത്യം.
അമ്മയെയും 2 മക്കളെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിരവാർ തിമ്മപ്പുർ സ്വദേശി രമേഷ് നായക് (38), മക്കളായ നാഗമ്മ (8), ദീപ (6) എന്നിവരാണു മരിച്ചത്. രമേഷിന്റെ ഭാര്യ പദ്മ (35), മക്കളായ കൃഷ്ണ (12), ചൈത്ര (10) എന്നിവരാണു ചികിത്സയിലുള്ളത്.
വീട്ടുപയോഗത്തിനായി കൃഷി ചെയ്ത പച്ചക്കറിയാണ് ഭക്ഷണത്തിന് ഉപയോഗിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാത്രി, കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത അമരയ്ക്ക കറിയാണ് കുടുംബം റൊട്ടിയോടൊപ്പം കഴിച്ചത്. രണ്ട് ദിവസം മുൻപ് വിളകളില്‍ കീടനാശിനി തളിച്ചതുകൊണ്ട് അതിൻറെ അംശങ്ങൾ പച്ചകറിയില്‍ കലർന്നിരിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്.
അത്താഴത്തിന് ശേഷം കുടുംബാംഗങ്ങള്‍ക്ക് കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടാൻ തുടങ്ങിയതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു രമേശ് തൻ്റെ രണ്ടേക്കർ സ്ഥലത്ത് പച്ചകറികള്‍ കൃഷി ചെയ്തിരുന്നത്.