
ബോളിവുഡ് നടനും നിർമാതാവുമായ ധീരജ്കുമാർ(80) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് ഞായറാഴ്ച മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപിക്കുകയായിരുന്നു.
1965ൽ തന്റെ കരിയറിന് തുടക്കം കുറിച്ച ധീരജ് കുമാർ ചലച്ചിത്രരംഗത്തും ടെലിവിഷനിലും സജീവ സാന്നിധ്യമായിരുന്നു. സുഭാഷ് ഘായ്, രാജേഷ് ഖന്ന എന്നിവരോടൊപ്പം ഒരു ടാലന്റ് ഷോയുടെ ഫൈനലിസ്റ്റായതോടെ അദ്ദേഹം ശ്രദ്ധേയനായി. തുടക്കത്തിൽ വിവിധ പരസ്യ ചിത്രങ്ങളിൽ മോഡലായി അഭിനയിച്ചു കൊണ്ടാണ് അഭിനയ ലോകത്തേക്ക് കടന്നത്.
വിക്സ് ആക്ഷൻ 500 അടക്കമുള്ള പരസ്യങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. 1970 മുതൽ 1984 വരെയുള്ള കാലഘട്ടത്തിൽ 21 പഞ്ചാബി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1970ൽ പുറത്തിറങ്ങിയ ‘റാത്തോൺ കാ രാജ’ എന്ന സിനിമയിലൂടെയാണ് ധീരജ് കുമാർ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അദ്ദേഹം ‘ക്രിയേറ്റീവ് ഐ’ എന്ന പേരിൽ ഒരു നിർമാണ കമ്പനി തുടങ്ങി.
1977ൽ പുറത്തിറങ്ങിയ സ്വാമി എന്ന ചിത്രത്തിലെ യേശുദാസ് ആലപിച്ച പ്രശസ്തമായ ഗാനം “കാ കരൂൻ സജ്നി, ആയേ ന ബാലം” ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹീര പന്ന, ശ്രീമാൻ ശ്രീമതി എന്നീ ചിത്രങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1997 മുതൽ 2001 വരെ ദൂരദർശൻ നാഷണലിൽ പ്രക്ഷേപണം ചെയ്ത ഓം നമ ശിവായ എന്ന ടിവി സീരിയൽ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.