കറന്റ്‌ പോയതിനെ തുടർന്ന് ലിഫ്റ്റ് പ്രവർത്തനം നിലച്ചു; സ്വർണക്കട ഉടമ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു

Spread the love

കട്ടപ്പന (ഇടുക്കി): കട്ടപ്പനയില്‍ സ്വർണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. സ്വർണവ്യാപാരി സണ്ണി ഫ്രാൻസിസ് (പവിത്ര സണ്ണി) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ 11-ന് നഗരത്തിലുള്ള കടയുടെ ലിഫ്റ്റിലാണ് സണ്ണി കുടുങ്ങിയത്.

 

 

 

കറണ്ട് പോയതിനെ തുടർന്ന് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതോടെയാണ് സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ലിഫ്റ്റ് എത്തിയപ്പോഴായിരുന്നു സംഭവം. ലിഫ്റ്റ് പൊടുന്നനെ ഇടിച്ചുനില്‍ക്കുകയായിരുന്നെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. സണ്ണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു.

 

അപകടം അറിഞ്ഞെത്തിയ ജീവനക്കാർ എത്ര ശ്രമിച്ചിട്ടും ലിഫ്റ്റ് തുറന്ന് സണ്ണിയെ പുറത്തെടുക്കാനായില്ല. പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ലിഫ്റ്റ് പൊളിച്ച്‌ സണ്ണിയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടർന്ന് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group