മാനസികാസ്വാസ്ഥ്യം നാല്പത്ക്കാരനെ മർദിച്ച് കൊലപ്പെടുത്തി ജനക്കൂട്ടം

Spread the love

അഗർത്തല: ത്രിപുരയിലെ ഗ്രാമത്തില്‍ കലചേരയില്‍ മാനസികാസ്വാസ്ത്യമുള്ള 40 വയസുകാരനെ നാട്ടുകാർ കൂട്ടം ചേ‌ർന്ന് ആക്രമിച്ച്‌ കൊലപ്പെടുത്തിയതായി പൊലീസിന്റെ സ്ഥിരീകരണം.മനുബസാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആശിഷ് ദേബ്നാഥ് എന്ന് അറിയപ്പെടുന്ന മാനസികാസ്വാസ്ഥം ഉള്ളയാളാണ് മരിച്ചത്.

ഇയാള്‍ നാട്ടുകാരില്‍ ഒരാളെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് തല്ലിക്കൊന്നത്.ദേശപ്രിയ ഭട്ടാചാര്യ എന്നയാളാണ് ഇരുമ്പ് വടികൊണ്ടുള്ള മർദ്ദനത്തിൽ മരിച്ചത്.കൊലപ്പെടുത്തിയ ശേഷം ദേബ്നാഥ് മൃതദേഹം അടുത്തുള്ള ഒരു കുളത്തിലേക്ക് എടുത്തു കൊണ്ടു പോയി, ഇരുമ്പ് വടിയും കയ്യില്‍ വെച്ച് ഇയാള്‍ അവിടെത്തന്നെ നില്‍ക്കുകയായിരുന്നു.

മാനസികമായി അസ്വസ്ഥനായ ഇയാളുടെ അടുത്തേക്ക് സമാധാനിപ്പിക്കാനായി പോയതായിരുന്നു നാട്ടുകാർ.അതിനിടയിലാണ് ദേബ്നാദ് അക്രമാസക്തനായി രണ്ടുപേരെ ഉപദ്രവിക്കുകയും ഒരാളെ കൊലപ്പെ ടുത്തുകയും ചെയ്തത്‌. ഇതിൽ ഇരുമ്പ് വടികൊണ്ട് അടിച്ചയാളാണ് കൊല്ലപ്പെട്ടതെന്ന് സബ് ഡിവിഷണല്‍ പോലീസ് ഓഫീസർ നിത്യാനന്ദ സർക്കാർ പറഞ്ഞതായി റിപ്പോർട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സംഘമെത്തിയ വാൻ കണ്ടപ്പോള്‍ ഓടിപ്പോകാൻ ശ്രമിച്ച അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. ഈ സമയത്താണ് നാട്ടുകാർ അയാളെ ആക്രമിക്കാൻ തുടങ്ങിയത്.ശേഷം ദേബ്നാഥിനെ അടുത്തുള്ള ഒരു ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.