തുമ്പചെടി കൊണ്ട് തയ്യാറാക്കിയ തോരൻ കഴിച്ചു; ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു, അസ്വാഭാവിക മരണത്തിന് പോലീസ് കേസ്

Spread the love

ആലപ്പുഴ: ഭക്ഷ്യവിഷ ബാധയെ തുടർന്ന് യുവതി മരിച്ചു. ചേര്‍ത്തല സ്വദേശി ജെ. ഇന്ദു (42) ആണ് മരിച്ചത്.

തുമ്പചെടി കൊണ്ടുണ്ടാക്കിയ തോരന്‍ കഴിച്ചതാണ് ഭക്ഷ്യവിഷ ബാധയ്ക്ക് കാരണമെന്ന് ബന്ധുക്കൾ സംശയിക്കുന്നു.

വ്യാഴാഴ്ച രാത്രി തുമ്പ ഉപയോഗിച്ച്‌ തയ്യാറാക്കിയ തോരന്‍ കഴിച്ചെന്നും തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഭക്ഷ്യവിഷബാധയെന്ന് സൂചിപ്പിച്ചാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.