video
play-sharp-fill
കുളത്തിൽ കുളിക്കുന്നതിനിടെ അപകടം ; മകന് പിന്നാലെ ചികിത്സയിലിരുന്ന  പിതാവും മരിച്ചു ; വേദനയിൽ നാട്

കുളത്തിൽ കുളിക്കുന്നതിനിടെ അപകടം ; മകന് പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു ; വേദനയിൽ നാട്

സ്വന്തം ലേഖകൻ

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കുളത്തിൽ മുങ്ങി മരിച്ച മകന് പിന്നാലെ അച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേ‌ഷാണ് ഇന്ന് മരിച്ചത്.

രാജേഷിന്റെ മകൻ രംഗീത് രാജ്(14) ഇന്നലെ ഉച്ചയ്ക്കാണ് മുങ്ങി മരിച്ചത്. മകനോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങിപ്പോയ രാജേഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി എടയന്നൂർ പടിയിൽ തങ്ങുന്ന ഇളനീർ സംഘത്തിലുള്ളവരായിരുന്നു ഇരുവരും. ഒരാഴ്ച മുൻപാണ് വൈശാഖ ഉത്സവത്തിൽ പങ്കെടുക്കുന്നതിന് വീട്ടിൽനിന്നു പുറപ്പെട്ടത്. കൊട്ടിയൂരിലേക്ക് ഇളനീരുമായി പോകുന്ന 51 അംഗ സംഘമാണ് ക്ഷേത്രത്തിൽ തങ്ങിയിരുന്നത്. കുളിക്കാനിറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു.

അപകടം നടക്കുന്ന സമയം ഇളനീർ ശേഖരിക്കുന്നതിന് വേണ്ടി സംഘത്തിലുള്ളവർ പുറത്തുപോയിരുന്നു. തിരിച്ചു വന്നപ്പോൾ കുളക്കരയിൽ രുദ്രാക്ഷ മാലയും വസ്ത്രങ്ങളും കണ്ടു പരിശോധിച്ചപ്പോഴാണ് അപകടം മനസിലായത്. ഉടൻ ഇരുവരെയും രക്ഷിച്ച് കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കീച്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു രംഗീത്.

Tags :