video
play-sharp-fill

മാമലശേരി പയ്യാറ്റില്‍ കടവില്‍ കുളിക്കാനിറങ്ങിയ വേളയില്‍ പുഴയിലെ ഒഴുക്കില്‍പെട്ട് കാണാതായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയര്‍ ഡോക്ടര്‍ ഉല്ലാസ്  മരിച്ചത്.

Spread the love

സ്വന്തം ലേഖകൻ

പിറവം:സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയില്‍ എത്തിയതായിരുന്നു ഡോ.ഉല്ലാസ്. ആര്‍. മുല്ലമല (42).

മണല്‍പ്പരപ്പില്‍ ഇറങ്ങിയശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കില്‍ പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പമുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഡോക്ടര്‍ മുങ്ങിപ്പോയി. പിന്നാലെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീം നടത്തിയ തിരച്ചിലില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

Tags :