
കുളിക്കാനിറങ്ങിവെ അപകടം..! പുഴയിൽ വീണു കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി..! രണ്ടു പേർക്കായുള്ള തിരച്ചില്‍ തുടരുന്നു
സ്വന്തം ലേഖകൻ
കൊച്ചി: വടക്കൻ പറവൂരിൽ ചെറിയപല്ലൻതുരുത്ത് പുഴയിൽ വീണു കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പല്ലം തുരുത്ത് സ്വദേശി ശ്രീവേദ (10)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചിൽ. പറവൂർ മന്നം സ്വദേശിയായ അഭിനവ് (12), തൃശൂർ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചക്ക് ശേഷം കളിക്കാനിറങ്ങിയ കുട്ടികളുടെ സൈക്കിളും തുണികളും പുഴയുടെ സമീപം ഇരിക്കുന്നത് കണ്ട് നാട്ടുകാരാണ് കുട്ടികൾ എവിടെയെന്ന് തിരക്കിയത്.
പിന്നീടാണ് കുട്ടികളെ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. ഇതിലൊരു കുട്ടിയുടെ വീട് തൃശൂരാണ്. അവധിക്ക് ബന്ധു വീട്ടിൽ വന്നതാണ്.
Third Eye News Live
0