video
play-sharp-fill

മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;സംഭവം ആലപ്പുഴയിൽ ; ഇരുവരുടെയും സംസ്കാരം ഇന്ന്

മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;സംഭവം ആലപ്പുഴയിൽ ; ഇരുവരുടെയും സംസ്കാരം ഇന്ന്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട്ടാണ് സംഭവം കരൂര്‍ സ്വദേശി ഇന്ദുലേഖ (54),യാണ് മരിച്ചത്.

ഇവരുടെ മകന്‍ നിധിന്‍ (32) ബുധനാഴ്ച രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇയാൾ മത്സ്യത്തോഴിലാളിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ കുഴഞ്ഞു വീണ ഇന്ദുലേഖയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇരുവരുടെയും മൃതദേഹം ഇന്നു വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

അതേസമയം പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ സ്റ്റേഷനിൽ കുഴഞ്ഞ് വീണ് മരിച്ചു. കാസർഗോഡ് ആദൂർ സ്റ്റേഷനിലെ കെ അശോകൻ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. പെർളടുക്കം സ്വദേശിയായ അശോകൻ സിവിൽ പോലീസ് ഓഫീസറാണ്. ജോലിക്കിടെ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.