
സ്വന്തം ലേഖകൻ
തൃശൂർ: പോത്ത് ആക്രമിക്കുന്നത് കണ്ട ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. പവറട്ടി പെരിങ്ങാട് പള്ളിക്ക് സമീപം അരക്കുളം വീട്ടിൽ ചന്ദ്രൻ[62] ആണ് മരിച്ചത്.
പുലർച്ചെ നാലരയോടെയാണ് സംഭവം. കെട്ടഴിഞ്ഞു വന്ന പോത്ത് ചന്ദ്രൻ വളർത്തിയിരുന്ന പോത്തിനെ ആക്രമിക്കുന്നത് കണ്ടു രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാവറട്ടി സി ഐ എം കെ രമേശ് നേതൃത്വത്തിലുള്ള പോലീസും ഗുരുവായൂരിൽ നിന്ന് വന്ന ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് പോത്തിനെ പിടിച്ച് കെട്ടിയത്.
പഞ്ചായത്ത് അംഗം വിമലാ സേതുമാധവൻ, എംടി മണികണ്ഠൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു തിരുനെല്ലൂർ സ്വദേശി രായം മരക്കാർ വീട്ടിൽ നൗഷാദ്.
ഫയർഫോഴ്സ് ലീഡിങ് ഓഫീസർ പി എ അബ്ബാസ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സുനിൽകുമാർ വിൻസൺ എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ നിയന്ത്രണത്തിൽ ആക്കിയത്.