ഇടുക്കി നെടുങ്കണ്ടത്ത് കടന്നല്‍ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് പണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണിയാണ് മരിച്ചത്

Spread the love

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് കടന്നല്‍ കുത്തേറ്റ് കർഷകൻ മരിച്ചു. തമിഴ്നാട് പണ്ണപ്പുറം സ്വദേശി ബി സുബ്രഹ്മണിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തൊഴിലാളിയായ മുരുകനും കുത്തേറ്റു. മുരുകനെ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബ്രഹ്മണ്യൻ്റെ ഉടുമ്പൻചോലയിലുള്ള ഏലത്തോട്ടത്തില്‍ ഇരുവരും ജോലി ചെയ്യവേയാണ് സംഭവം.

video
play-sharp-fill

ഇതിനിടയില്‍ കടന്നല്‍ക്കൂട് ഇളകി കടന്നല്‍ക്കൂട്ടം ഇരുവരെയും കുത്തുകയായിരുന്നു. മുരുകൻ ഓടി രക്ഷപ്പെട്ടെങ്കിലും ശരീരമാസകലം കുത്തേറ്റു. ശരീരത്തില്‍ വ്യാപകമായി കുത്തേറ്റ സുബ്രഹ്മണ്യൻ ബോധം നഷ്ടപ്പെട്ട് ഏലത്തോട്ടത്തില്‍ വീണു. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.