കോട്ടയത്ത് വീണ്ടും റോഡ് അപകടം; പരുത്തുംപാറ പന്നിമറ്റം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 28 കാരന് ദാരുണാന്ത്യം

Spread the love

കോട്ടയം: പരുത്തുംപാറ പന്നിമറ്റം റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 28 കാരന് ദാരുണാന്ത്യം. പാച്ചിറ സ്‌കൂളിന് സമീപം ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്.

video
play-sharp-fill

കുറിച്ചി മലകുന്നം തോട്ടുപുറം സ്വദേശിയായ വിഷ്ണു ഓമനക്കുട്ടൻ (28) ആണ് മരിച്ചത്. ഇരുദിശകളിൽ നിന്നും എത്തിയ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ചേർന്ന് ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.