ബാലസാഹിത്യകാരൻ പിഐ ശങ്കരനാരായണൻ (81)  അന്തരിച്ചു; എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

Spread the love

കൊച്ചി:ബാലസാഹിത്യകാരൻ പിഐ ശങ്കരനാരായണൻ (81)  അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഏലം സ്പൈസസ് ബോഡില്‍ ഉദ്യോഗസ്ഥനായിരുന്നു. രാമകഥാമൃതം,പായസക്കുട്ടികളേ ഈ കഥ കേള്‍ക്കൂ തുടങ്ങി നിരവധി ബാലസാഹിത്യ രചനകള്‍ എഴുതിയിട്ടുണ്ട്.

video
play-sharp-fill

ആകാശവാണി കൊച്ചി എഫ്.എം നിലയത്തില്‍ മധുരമീ മലയാളം,പര്യായമഞ്ജരി,സുഭാഷിതം എന്നിവ പലകാലങ്ങളിലായി അവതരിപ്പിച്ചതിലൂടെ റേഡിയോ ശ്രോതാക്കളുടെയിടയില്‍ സുപരിചിതനായിരുന്നു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയാണ് ഇദ്ദേഹം.