റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ച് അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

Spread the love

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി കൈപ്പള്ളീല്‍ വെളുത്തമണല്‍ സ്വദേശി അബ്ദുല്‍ വഹാബ് (59) ആണ് മരിച്ചത്.  കഴിഞ്ഞ ദിവസം അസർ നമസ്കാരം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.

video
play-sharp-fill

അപകടം നടന്ന ഉടൻ തന്നെ അദ്ദേഹത്തെ അല്‍ ഖോബാറിലെ ഡോ. സുലൈമാൻ ഹബീബ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വർഷമായി അബ്ദുല്‍ വഹാബും കുടുംബവും അല്‍ ഖോബാറിലാണ് താമസിച്ച്‌ വരുന്നത്. മൃതദേഹം നടപടികള്‍ പൂർത്തിയാക്കി സൗദിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മയ്യത്തുംകര സ്വദേശിനി ഉമ്മു ഹബീബയാണ് ഭാര്യ. അബീറ, അബ്റാർ, ആയിശ എന്നിവർ മക്കളും അൻസാർ മരുമകനുമാണ്.