കാസർഗോഡ്  ശങ്കരംപാടിയില്‍ മകൻ ജീവനൊടുക്കിയ മനോവിഷമത്തിൽ പിതാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

Spread the love

കാസർഗോഡ് : കാസർഗോഡ്  ബേഡകം, ശങ്കരംപാടിയില്‍ മകൻ ജീവനൊടുക്കിയ മനോവിഷമത്തില്‍ പിതാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ശങ്കരംപാടി, കൊരമ്പാറയിലെ എ ബാലകൃഷ്ണ‌ൻ നായർ (75) ആണ് മരിച്ചത്.

video
play-sharp-fill

മകൻ മണികണ്‌ഠനെ അഡൂർ, പാണ്ടി വനത്തില്‍ കഴിഞ്ഞ മാസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പിതാവ്  ബാലകൃഷ്ണൻ മാനസിക വിഷമത്തിലായിരുന്നു. ഈ വിഷമം താങ്ങാൻ വയ്യാതെയാണ്  കിണറ്റിൽ ചാടിയത്.