
കാസർകോട്: കാസർകോട് നാലുമാസം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ബേക്കൽ ഹദ്ദാദ് നഗർ റസീന മൻസിലിലെ കെ. മുഹമ്മദ് ഹനീഫയുടെ മകൻ ലിദാൻ ഫാർമിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുലപ്പാൾ തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചതെന്നാണ് വിവരം.
ഇന്നലെ (ഞായറാഴ്ച) രാത്രിയിലാണ് മരണം സംഭവിച്ചത്. രാത്രി ഏഴരയ്ക്ക് മുളപ്പാൽ നൽകിയ ശേഷം കുട്ടിയെ അമ്മ കട്ടിലിൽ കിടത്തിയതായിരുന്നു. 11 മണി ആയിട്ടും അനക്കമില്ലാതെ വന്നതോടെ കുഞ്ഞിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബേക്കൽ പൊലീസ് എത്തി അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.


