കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്‍റെ അമരക്കാരില്‍ പ്രധാനിയായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫൻ (83) അന്തരിച്ചു

Spread the love

തിരുവനന്തപുരം: കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്‍റെ അമരക്കാരില്‍ പ്രധാനിയായിരുന്ന വെള്ളത്തൂവല്‍ സ്റ്റീഫൻ (83) അന്തരിച്ചു. കോതമംഗലം വടാട്ടുപാറയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു ഇദ്ദേഹം. സംസ്കാരം നാളെ വീട്ടുവളപ്പില്‍ നടക്കും.

video
play-sharp-fill

ജനനം കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലായിരുന്നു. പ ന്നീട് കുടുംബം വെള്ളത്തൂവലിലേക്ക് കുടിയേറി. ഒരു കർഷക കുടുംബമായിരുന്നു സ്റ്റീഫന്‍റേത്. പിതാവിന്‍റെ വഴി പിന്തുടര്‍ന്നാണ് സ്റ്റീഫൻ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കെത്തിയത്. പാർട്ടി പിളർപ്പിന് ശേഷം നക്‌സലൈറ്റ് പ്രസ്ഥാനത്തിലേക്കെത്തി.

തലശ്ശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലെ പ്രധാനികളിലൊരാളാണ്. ഏറെ കാലം ഒളിവില്‍ കഴിഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 1971-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് കൊലക്കേസ് ഉള്‍പ്പെടെ പതിനെട്ട് കേസുകളില്‍ പ്രതിയായിരുന്നു സ്റ്റീഫൻ. പിന്നാലെ ജയിലില്‍വച്ചുതന്നെ നക്സല്‍ രാഷ്ട്രീയം ഉപേക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകതവരാത്ത ചെറുപ്പമായതിനാല്‍ വിപ്ലവം അറിവില്ലായ്മയില്‍ നിന്നുള്ള ആവേശമായിരുന്നു’എന്ന് അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഇടക്കാലത്ത് സുവിശേഷപ്രവർത്തനത്തിലേക്കും മാറി. വെള്ളത്തൂവല്‍ സ്റ്റീഫന്‍റെ വിയോഗത്തോടെഅവസാനിച്ചത് കേരളത്തിന്‍റെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ സംഭവ ബഹുലമായ ഒരു അധ്യായമാണ്.