റിട്ട. ഡിവൈഎസ്പി പൈറ്റക്കുളം പരിയാരത്ത് പയസ് ജോർജ് (56) അന്തരിച്ചു

Oplus_16908288
Spread the love

മൂവാറ്റുപുഴ (പൈറ്റക്കുളം):   റിട്ട. ഡിവൈഎസ്പി പൈറ്റക്കുളം പരിയാരത്ത് പയസ് ജോർജ് (56)  അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പൈറ്റക്കുളത്ത് നടന്ന പെനാൽറ്റി ഷൂട്ടൗട്ട് ഫുട്ബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

video
play-sharp-fill

പരേതനായ അഡ്വ. പിവി. സന്തോഷിന്റെ സ്മരണയ്ക്കായി പൈറ്റക്കുളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ടൂർണമെന്റിനിടെയായിരുന്നു സംഭവം. ഇടുക്കി ജില്ലയിൽ വിവിധ തസ്തികകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പയസ് ജോർജ്, കഴിഞ്ഞ മെയ് മാസത്തിൽ എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈഎസ്പിയായി വിരമിച്ചിരുന്നു.

ഭാര്യ: ഉപ്പുകണ്ടം ഉറുമ്പിൽ ടെസ്സി (അയർലൻഡ്). മൂന്ന് മക്കൾ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൗതിക ശരീരം 27 ന് ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് ഭവനത്തിൽ എത്തിക്കും. സംസ്കാര ചടങ്ങുകൾ 28ന് ബുധനാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് വടകര സെന്റ് ജോൺസ് കത്തോലിക്കാ പള്ളിയിൽ നടക്കും.