മണിപ്പൂര്‍ കലാപത്തിനിടെ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; ചികിത്സയിലായിരുന്ന 20കാരി മരണത്തിന് കീഴടങ്ങി

Spread the love

മണിപ്പൂരിൽ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരണത്തിന് കീഴടങ്ങി. പരിക്കുകളെ തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്ന 20 വയസുകാരിയാണ് മരിച്ചത്.  സംഭവം 2023 മെയ് മാസത്തിലായിരുന്നു . മണിപ്പൂരില്‍ കലാപത്തിനിടെ നിരവധി പെണ്‍കുട്ടികളാണ് ക്രൂരബലാത്സംഗത്തിന് ഇരയായത്. രണ്ട് പെണ്‍കുട്ടികള്‍ അപമാനിതരായി ആള്‍ക്കൂട്ടത്തിന് നടുവിലൂടെ നടന്നു നീങ്ങുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

video
play-sharp-fill

ഇംഫാലില്‍ നടന്ന മറ്റൊരു സംഭവത്തിലാണ് 20കാരിയായ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്. മെയ്തി തീവ്രവിഭാഗത്തില്‍പെട്ട 4പേരുടെ സംഘമാണ് കുന്നിൻമുകളിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ഒരു രാത്രി മുഴുവൻ ക്രൂരമായി പീഡിപ്പിച്ചത്. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട യുവതി വിവസ്ത്രയായിട്ടാണ് നഗരത്തിലേക്ക് എത്തിയത്. പിന്നീട് പച്ചക്കറി കൊണ്ടുവന്ന ഓട്ടോയിലാണ് രക്ഷപ്പെട്ടത്. കൊഹിമയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മാനസികാഘാതത്തില്‍ നിന്ന് മോചിതയായിരുന്നില്ല.

ശരീരത്തില്‍ ശ്വാസകോശത്തിലടക്കം അതീവ ഗുരുതരമായി പരിക്കേറ്റിരുന്നു. പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം ഇടപെട്ട സംഭവത്തില്‍ യുവതിക്ക് നീതി കിട്ടിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group