
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചിറ്റാറ്റുമുക്ക് കരിഞ്ഞവയല്‍ ശ്രീവിശാഖം വീട്ടില്‍ സന്ധ്യ (38) ആണ് മരിച്ചത്. ടെക്‌നോപാർക്ക് ജീവനക്കാരിയാണ് സന്ധ്യ.
കഴിഞ്ഞ ബുധനാഴ്ച്ച രാവിലെയാണ് ഏഴരയോടെ ഹോട്ടല്‍ ജിഞ്ചറിന് മുൻവശത്തായി എലിവേറ്റഡ് ഹൈവേയുടെ അടിപ്പാതയിൽ അപകടം നടന്നത് . ടെക്‌നോപാർക്കില്‍ ഗൈഡ്‌ഹൗസ് ജീവനക്കാരിയായ സന്ധ്യ ഓഫീസിലേയ്ക്ക് പോവുകയായിരുന്നു.
ഈ സമയം അതേ ദിശയില്‍ വന്ന കെഎസ്‌ആർടിസി ബസ് സന്ധ്യയെ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ സന്ധ്യയുടെ ഇരുകാലുകളിലൂടെയും ബസ് കയറിയിറങ്ങി. ചികിത്സയിലിരിക്കെ വലതുകാല്‍ മുറിച്ചുമാറ്റിയിരുന്നു. ഇടതുകാലിനും ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നുരാവിലെയാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭർത്താവ്: രാജേഷ്. മകള്‍: നിധി.




