
കണ്ണൂർ: കണ്ണൂർ ആന്തൂരില്‍ ക്രിക്കറ്ര് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണു മരിച്ചു. തലുവില്‍ക്കുന്നുംപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെവി സുമിത്ത്(22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറിന് വീടിനു സമീപത്തെ മൈതാനത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
ഉടൻ പറശ്ശിനിക്കടവിലെ ആശുപത്രിയിലും തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. രാത്രിയോടെയാണ് മരണം സംഭവിത്. പിതാവ്: കെവി മോഹനൻ, മാതാവ്: വിവി സുശീല


