
മലപ്പുറം : കൊണ്ടോട്ടി ചെറുകാവ് പെരിയമ്പലത്ത് തെരെഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു മരിച്ചത്.
ഇർഷാദിന്റെ സ്കൂട്ടറിനു മുൻവശത്ത് പടക്ക ശേഖരം സൂക്ഷിച്ചിരുന്നു. ആഹ്ലാദ പരിപാടിക്കിടെ ഈ പടക്കശേഖരത്തിലേക്കു തീ പടർന്നതാണു പൊട്ടിത്തെറിക്കാനുണ്ടായ കാരണമെന്നു പൊലീസ് പറഞ്ഞു. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിനു ഗുരുതര പരുക്കേറ്റു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വഴിമധ്യേ മരിച്ചു.


