
കാസർഗോഡ്: കാസർഗോഡ് ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നയബസാർ ചെറുഗോളിയിലെ വാടക ക്വാർട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ ശിഹാബ് (19) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെ വീട്ടുകാർ മുറിയില്‍ നോക്കിയപ്പോഴാണ് ശിഹാബിനെ ജനാലയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. കാസർകോട്ടെ ഐടിഐയില്‍ വിദ്യാർത്ഥിയായിരുന്നു. സംഭവമറിഞ്ഞ ഉടൻ തന്നെ സ്ഥലത്തെത്തിയ കുമ്പള പോലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മരണ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മംഗല്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി നിലവില്‍ അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് കുമ്പള പോലീസ് വ്യക്തമാക്കി.


