video
play-sharp-fill

എരുമേലി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജുകുട്ടിയുടെ മാതാവ് ഏലിക്കുട്ടി വർക്കി നിര്യാതയായി

എരുമേലി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ ജോർജുകുട്ടിയുടെ മാതാവ് ഏലിക്കുട്ടി വർക്കി നിര്യാതയായി

Spread the love

സ്വന്തം ലേഖകൻ

ഇടനാട്: സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ തങ്കമ്മ ജോർജുകുട്ടിയുടെ മാതാവ്
ഇടപ്പാടി മൈലയ്ക്കൽ ഏലിക്കുട്ടി വർക്കി (81) അന്തരിച്ചു.

സംസ്കാരം ശനി പകൽ 12.30ന് ഇടപ്പാടി സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മൃതദേഹം ശനി രാവിലെ 9.30ന് ഇടനാട് സ്കൂളിന് സമീപമുള്ള മരുമകൻ എം ഡി ദേവസ്യയുടെ വസതിയിൽ എത്തിക്കും. പരേത ചേറ്റുതോട് പള്ളിക്കുന്നേൽ കുടുംബാംഗം. ഭർത്താവ്: പരേതനായ എം എ വർക്കി (മൈലയ്ക്കൽ അപ്പച്ചൻ). മറ്റുമക്കൾ: കുട്ടിയമ്മ ജോർജ് (റിട്ട. എൽഎച്ച്എസ് മുണ്ടൻകുന്ന് സിഎച്ച്സി), സോളി ജോർജ് (എൽഎച്ച്എസ് ഉള്ളനാട് സിഎച്ച്സി), ഷാജി ജോർജ് (കെഎസ്ആർടിസി ഈരാറ്റുപേട്ട). മരുമക്കൾ: എം ഡി ദേവസ്യ മങ്ങാട്ടുതാഴെ ഇടനാട് (സിപിഐ എം കരൂർ ലോക്കൽ കമ്മിറ്റിയംഗം), ജോർജ്കുട്ടി ഇരുമേടയിൽ മുക്കൂട്ടുതറ (സിപിഐ എം കഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗം), ലാലിച്ചൻ ജോർജ് ഉഴുത്തുവാൽ പേണ്ടാനംവയൽ (സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം), ഷൈജ മനയാനിയ്ക്കൽ (നരിയങ്ങാനം).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group