തെരുവില്‍ ഉപേക്ഷിച്ച റോട്ട് വീലര്‍ നായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം

Spread the love

ദാവണ്‍ഗെരെ: കർണാടകയില്‍ നായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. മല്ലഷെട്ടിഹള്ളി സ്വദേശി അനിത(38)യാണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രി 11 മണിയോടെ ദാവണ്‍ഗെരെ ജില്ലയിലെ ഹൊന്നൂരുവിന് സമീപം ആണ് സംഭവം. രണ്ട് റോട്ട് വീലർ നായ്ക്കളാണ് യുവതിയെ ആക്രമിച്ചത്. ശരീരത്തിന്റെ അമ്പതിടങ്ങളില്‍ കടിയേറ്റു. നായകളെ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്ന് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷിച്ചു. കൃത്യമായ അന്വേഷണം നടക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച്‌ വരികയാണ്.