കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എസ് ജയശങ്കര്‍ (75) അന്തരിച്ചു

Spread the love

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ എസ് ജയശങ്കര്‍ (75) അന്തരിച്ചു. കേരള കൗമുദി ലേഖകനായിരുന്നു ഇദ്ദേഹം. തിരുവനന്തപുരം ജഗതിയിലെ സഹോദരിയുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

video
play-sharp-fill

ആദ്യകാല തിരുവനന്തപുരം മേയര്‍മാരിലൊരാളായ സത്യകാമന്‍ നായരുടെ മകനാണ്. ജഗതിയിലെ ഉള്ളൂര്‍ സ്മാരകം സെക്രട്ടറിയായിരുന്നു. കേരള കൗമുദിയില്‍ തിരുവനന്തപുരം, കണ്ണൂര്‍ ബ്യൂറോകളിലായി ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്നു.മാധ്യമ പ്രവര്‍ത്തകരുടെ അവകാശ പോരാട്ടങ്ങളില്‍ മുന്നണിയില്‍ നിലകൊണ്ട ജയശങ്കര്‍ പത്രപ്രവര്‍ത്തക യൂണിയനെ കരുത്തുറ്റ സംഘടനയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്.

1998 – 99 , 2001-2003, 2003-2005 കാലയളവിലാണ് ജയശങ്കര്‍ യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group