
കോട്ടയം : അധ്യാപികയും എഴുത്തുകാരിയുമായിരുന്ന ബി. സരസ്വതിയമ്മ (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചതിരിഞ്ഞ് ആയിരുന്നു അന്ത്യം. കിടങ്ങൂർ എൻഎസ്എസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ചു.
പ്രശസ്ത സാഹിത്യകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളും പ്രശസ്ത സിനിമാറ്റോഗ്രാഫറും ചലച്ചിത്രസംവിധായകനുമായ വേണുവിന്റെയും, എൻ. രാമചന്ദ്ര(മുൻ എസ്. പി. കോട്ടയം) ന്റെയും അമ്മയുമാണ്.
ഭർത്താവ് പരേതനായ എം ഇ നാരായണക്കുറുപ്പ്. മരുമക്കൾ: ബീന പോൾ വേണുഗോപാൽ(ഫിലിം എഡിറ്റർ), അപർണ രാമചന്ദ്രൻ. സംസ്കാരം നാളെ ഏറ്റുമാനൂർ കാരൂർ വീട്ടിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


