ഒമാനില്‍ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; രണ്ട് ഏഷ്യൻ പൗരന്മാർക്ക് ദാരുണാന്ത്യം

Spread the love

ഒമാനില്‍ രണ്ട് ട്രക്കുകളും അഞ്ച് ചെറുവാഹനങ്ങളും ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം. ഒമാൻ-നിസ്‌‌വ മസ്‌കറ്റ് റോഡിലാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ട് ഏഷ്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റതായും റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.

video
play-sharp-fill

മരിച്ചവർ ഏത് രാജ്യക്കാരാണെന്ന വിവരം ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് നിലവില്‍ പൊലീസ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. ഒരേ ലൈനിലൂടെ വന്ന രണ്ട് ട്രക്കുകള്‍ ആദ്യം കൂട്ടിയിടിക്കുകയും ഇതിനുപിന്നാലെ മറ്റ് അഞ്ച് ചെറുവാഹനങ്ങള്‍ കൂടി ഈ ട്രക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഈ ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യം പൂർവ്വസ്ഥിതിയിലാകുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരും.

അപകടത്തിന്റെ പശ്ചാത്തലത്തില്‍, യാത്രക്കാർ റോഡുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കണമെന്നും ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും റോയല്‍ ഒമാൻ പൊലീസ് മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group