വൈറ്റ്‌ഹൗസിന് സമീപത്തെ വെടിവെയ്പ്പ്; ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനിക ഉദ്യോഗസ്ഥ മരിച്ചു

Spread the love

വാഷിംഗ്ണ്‍: വൈറ്റ്ഹൗസിന് സമീപം ബുധനാഴ്ചയുണ്ടായ വെടിവെയ്പ്പിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന സൈനിക ഉദ്യോഗസ്ഥ മരിച്ചു. നാഷണല്‍ ഗാർഡ് ഉദ്യോഗസ്ഥയായ സാറാ ബെക്‌സ്ട്രോമാണ് (20)  മരിച്ചത് .അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

video
play-sharp-fill

വെടിവയ്പില്‍ സാറയെ കൂടാതെ മറ്റൊരു ഉദ്യോഗസ്ഥനും ഗുരുതര പരിക്കേറ്റിരുന്നു. യുഎസ് എയർഫോഴ്‌സ് സ്റ്റാഫ് സാർജന്റായ ആൻഡ്രൂ വോള്‍ഫ് (24) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2:15നാണ് വൈറ്റ്ഹൗസിന് സമീപം ആക്രമണമുണ്ടായത്. അക്രമി സാറയ്ക്കുനേരെ ആദ്യം നെഞ്ചിലും പിന്നീട് തലയിലും വെടിയുതിർക്കുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ ഗാർഡിന് നേരെയും വെടിയുതിർത്തു. പിന്നാലെ സൈനികരെത്തി അക്രമിയെ പിടികൂടുകയായിരുന്നു. അഫ്ഗാൻ പൗരനായ റഹ്മാനുള്ള ലകൻവാളാണ് ( 29) ആക്രമണത്തിനു പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചയാളാണെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണം നടക്കുമ്ബോള്‍ ട്രംപ് ഫ്ലോറിഡയില്‍ അദ്ദേഹത്തിന്റെ വെസ്റ്റ് പാം ബീച്ച്‌ ഗോള്‍ഫ് ക്ലബ്ബിലായിരുന്നു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് കെന്റക്കിയിലുമായിരുന്നു. സംഭവത്തിനു പിന്നാലെ വൈറ്റ് ഹൗസിന് കൂടുതല്‍ സുരക്ഷയൊരുക്കുന്നതിന് 500 നാഷണല്‍ ഗാർഡ് അംഗങ്ങളെക്കൂടി വിന്യസിക്കാൻ ട്രംപ് നിർദ്ദേശിച്ചിട്ടുണ്ട്. സൈനികരെ ലക്ഷ്യമിട്ടുള്ള ആക്രമണമെന്നാണ് സംഭവത്തെ പൊലീസ് വിലയിരുത്തുന്നത്.