
കണ്ണൂര്‍: കുത്തുപറമ്പിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വായോധികയ്ക്ക് ദാരുണാന്ത്യം. മൂന്നാം പീടിക സ്വദേശി സരോജിനിയാണ് (64) ഷോക്കേറ്റ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട് വെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
സരോജിനി കാടുവെട്ടുന്നതിനിടെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കാടു പിടിച്ച പ്രദേശത്ത് അപകടാവസ്ഥയിലുളള കമ്പി പ്രദേശവസികളുടെയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവരെ കൂത്തുപറമ്പ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സരോജിനിയുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



