
ഗാന്ധിനഗർ: ഗുജറാത്തിലെ ഗോധ്രയില്‍ വീടിന് തീപിടിച്ച് നാലംഗ കുടുംബം മരിച്ചു. ഗോധ്രയിലെ വർധമാൻ ജ്വല്ലേഴ്‌സിന്റെ ഉടമ കമല്‍ ദോഷി (50), ഭാര്യ ദേവല്‍ (45), മക്കളായ ദേവ് (24), രാജ് (22) എന്നിവരാണ് മരിച്ചത്.
മകൻ ദേവിന്റെ വിവാഹനിശ്ചയത്തിനായി മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അപകടം സംഭവിച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. കുടുംബം ഉറങ്ങിക്കിടക്കുമ്ബോഴാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അപകട സമയത്ത് വീടിൻ്റെ എല്ലാ ജനലുകളും വാതിലുകളും അടച്ചിരുന്നു. വീട് മുഴുവൻ പുക നിറഞ്ഞ നിലയിലായിരുന്നു. പുക ശ്വസിച്ചാണ് നാല് പേരും മരിച്ചതെന്ന് കരുതുന്നതായി ഫയർ ഓഫീസർ മുകേഷ് അഹിർ പറഞ്ഞു. വീട്ടില്‍ നിന്ന് തീയും പുകയും ഉയർന്നത് കണ്ട് അയല്‍വാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഇവർ പുക പുറത്തേക്ക് പോകാൻ വീടിൻ്റെ ജനല്‍ ചില്ലുകള്‍ തകർത്തു. ഈ സമയത്താണ് വീടിനകത്ത് മുകളിലെ നിലയിലെ മുറിയില്‍ നാല് പേരെയും അബോധാവസ്ഥയില്‍ കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ പരിശോധനയില്‍ നാല് പേരും മരിച്ചതായി സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.



