കോട്ടയത്ത് മൂന്നു പേര്‍ക്ക് കൂടി കോവിഡ്: മുത്തോലി , പൈക, അയർക്കുന്നം സ്വദേശികൾക്ക് രോഗം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. രണ്ടു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരാള്‍ വിദേശത്തുനിന്നുമാണ് എത്തിയത്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ള കോട്ടയം ജില്ലക്കാരുടെ എണ്ണം 111 ആയി.

പുതിയതായി രോഗം സ്ഥിരീകരിച്ചവര്‍
—–
1. മസ്‌കറ്റില്‍നിന്നും ജൂണ്‍ 21ന് എത്തി രാമപുരത്തെ ബന്ധുവിട്ടില്‍ ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന മുത്തോലി സ്വദേശി(43). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഡല്‍ഹിയില്‍നിന്നും ജൂണ്‍ 24ന് വിമാനത്തില്‍ എത്തി ചൂണ്ടച്ചേരിയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പൈക സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

3. ചെന്നൈയില്‍നിന്നും ജൂണ്‍ 15ന് എത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി(38).

മുംബൈയില്‍നിന്നെത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശിനി(19) രോഗമുക്തയായി. ഇതുവരെ ജില്ലയില്‍നിന്നുള്ള 270 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 159 പേര്‍ രോഗമുക്തരായി.