
മലപ്പുറം: കോയമ്പത്തൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു മലപ്പുറം തിരൂർ സ്വദേശിക്ക് ദാരുണാന്ത്യം. കിള്ളത്ത് പറമ്പിൽ ഫാസിൽ ആണ് മരിച്ചത്.
അമിത വേഗതയിൽ എതിരെ വന്ന ലോറിയിൽ കൂട്ടി ഇടിച്ചാണ് അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാസിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. ഇന്നലെ (തിങ്കളാഴ്ച) രാത്രിയിലായിരുന്നു അപകടം.



