കെഎസ്ആർടിസി ബസില്‍ വെച്ച്‌ ദേഹാസ്വസ്ഥ്യം; കുഴഞ്ഞുവീണ വയോധികൻ മരിച്ചു

Spread the love

പാലക്കാട്: കെഎസ്‌ആർടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ കലങ്ങോട്ടിരി സ്വദേശി കോരംങ്കോട്ടില്‍ അയ്യപ്പൻ (64) ആണ് മരിച്ചത്.

video
play-sharp-fill

മണ്ണാർക്കാട് എടത്തനാട്ടുകരയില്‍ ഇന്ന് രാവിലെയാണ് സംഭവം. മകളുടെ വീടുപണിയുമായി ബന്ധപ്പെട്ട് എടത്തനാട്ടുകരയില്‍ പോയി മടങ്ങിവരുമ്പോഴാണ് അയ്യപ്പന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. പിന്നാലെ  ബസില്‍ വെച്ച്‌ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ബസ് ജീവനക്കാർ ചേർന്ന് ഇദ്ദേഹത്തെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.