
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ ആശുപത്രി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലിഷ ഗണേഷ് (28)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം ശാസ്തമംഗലം എസ് പി വെല്‍ ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു യുവതി. രണ്ട് ദിവസമായി യുവതിയെ സംബന്ധിച്ച് യാതൊരു വിവരവുമുമില്ലായിരുന്നു. തുടർന്ന് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ശാസ്തമംഗലത്തെ താമസസ്ഥലത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.