ആശൂലം: പന്തളം വലിയകോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം അടച്ചു; ശുദ്ധിക്രിയകള്‍ക്കു ശേഷം 27 ന് തുറക്കും

Spread the love

പന്തളം രാജകുടുംബാംഗവും ഊട്ടുപുര കൊട്ടാരത്തില്‍ സുമംഗല തമ്പുരാട്ടിയുടെ ചിറ്റൂര്‍ കീഴേപ്പാട്ട് ഇല്ലത്ത് ദാമോദരന്‍ മൂസ്സതിന്റെയും മകള്‍ മാളവിക (മാളു,26) അന്തരിച്ചു.

ആശൂലം ആയതിനാല്‍ പന്തളം വലിയകോയിക്കല്‍ ധര്‍മ്മ ശാസ്താ ക്ഷേത്രം അടച്ചു. ശുദ്ധിക്രിയകള്‍ക്കു ശേഷം 27 ന് തുറക്കും. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച (നാളെ) ഉച്ചക്ക് 12 മണിക്ക് തൃപ്പൂണിത്തുറയില്‍ നടക്കും.

സഹോദരന്‍: അഭിജിത്ത് വര്‍മ്മ
മാതൃസഹോദരൻ: പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം സെക്രട്ടറി എം.എര്‍ സുരേഷ് വര്‍മ്മ