റോഡിന് കുറുകെ ചാടിയ മാനിനെ ഇടിച്ചുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്

Spread the love

മംഗളൂരു: കമലശിലക്ക് സമീപം തരേകുഡ്ലുവില്‍ റോഡിന് കുറുകെ ചാടിയ മാനിനെ ബൈക്ക് ഇടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനായ നെല്ലിക്കാട്ടെ സ്വദേശി ശ്രേയസ് മൊഗവീര (23) മരിച്ചു.

video
play-sharp-fill

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വിഘ്നേഷിന് ഗുരുതര പരിക്കേറ്റു. ഇയാൾ കുന്താപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇരുവരും കമലശിലെ ക്ഷേത്രം സന്ദർശിച്ച ശേഷം നെല്ലിക്കാട്ടേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ബൈക്ക് മാനിനെ ഇടിച്ച്‌ മറിയുകയായിരുന്നു. ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ശ്രേയസിന് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group