കോഴിക്കോട് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

Spread the love

കോഴിക്കോട്: കോഴിക്കോട് കാരന്തൂരില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.

വരട്ട്യാക്ക് കുറുമണ്ണില്‍ രവീന്ദ്രൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കാരന്തൂർ മഹല്ല് ജുമാ മസ്ജിദിന് സമീപം ദേശീയ പാതയിൽ രവീന്ദ്രൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറയുകയായിരുന്നു.

അപകടത്തെ തുടർന്ന് രവീന്ദ്രന് ഗുരുതരമായി പരിക്കേല്‍ക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. ഭാര്യ: വസന്ത. മക്കള്‍: രമ്യ, സൗമ്യ. മരുമക്കള്‍: സുധീർ, ജനീഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group