കോഴിക്കോട് മാവൂർ സ്വദേശി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Spread the love

കോഴിക്കോട് മാവൂർ സ്വദേശി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അബ്ദുല്‍ ഖാദർ (57) ആണ് സൗദിയിലെ അൽ  കോബാറില്‍ മരിച്ചത്. ഇന്ന് രാവിലെ താമസസ്ഥലത്ത് വെച്ച്‌ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു ഉടനെ സമീപത്തെ മുഹമ്മദ് അല്‍ ദോസരി ഹോസ്പിറ്റലിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

30 വർഷമായി അബ്ദുല്‍ ഖാദർ പ്രവാസിയാണ്. ഭാര്യ: ഹസീന. റാസി അലി, റാമി അലി, അനൂദ്, സദീം എന്നിവർ മക്കളാണ്. ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അല്‍ ഹസ), നിശാന എന്നിവർ സഹോദരന്മാരാണ്.

നിയമ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങള്‍ നടന്നുവരികയാണ്. അല്‍ കോബാർ കെ.എം.സി.സി വെല്‍ഫെയർ കമ്മിറ്റിയാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group