എല്ലാ നിസ്‌കാരത്തിനും പള്ളിയില്‍ എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച 12 വയസ്സുകാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Spread the love

കാസർഗോഡ്: മുടങ്ങാതെ പള്ളിയില്‍ ജമാഅത്തിന് എത്തിയതിന് മഹല്ല് കമ്മിറ്റി ആദരിച്ച 12- കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു.ചെർക്കള പാടിയിലെ മിദ്‌ലാജ് ആണ് മരിച്ചത്. മധുവാഹിനി പുഴയോട് ചേർന്ന ചാലില്‍ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ആഗസ്റ്റ് 30-നാണ് മധുവാഹിനി പുഴയോട് ചേർന്ന ചാലില്‍ കുളിച്ചുകൊണ്ടിരിക്കെ മിദ്‌ലാജ് ഒഴുക്കില്‍പ്പെട്ടത്. ആലംപാടി പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.

സുബ്ഹി അടക്കം എല്ലാ നിസ്‌കാരങ്ങള്‍ക്കും മുടങ്ങാതെ പള്ളിയില്‍ ജമാഅത്തിന് എത്തിയ മിദ്‌ലാജിനെ കഴിഞ്ഞ നബിദിനത്തിനാണ് മഹല്ല് കമ്മിറ്റി ആദരിച്ചത്. സൈക്കിള്‍ ആയിരുന്നു മിദ്‌ലാജിന് സമ്മാനമായി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group