
തൃശൂർ: ട്രെയിനില്‍നിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു. പാലക്കാട് പട്ടാമ്പി മലയാറ്റില്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകൻ വിഷ്ണു (20) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ആലുവ ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരുകയായിരുന്ന കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിനില്‍നിന്നു തെറിച്ചുവീണാണ് അപകടം ഉണ്ടായത്.
തൃശ്ശൂർ റെയില്‍വേ സ്റ്റേഷന് അര കിലോമീറ്റർ മുൻപ് മിഠായിഗേറ്റിനടുത്തായിരുന്നു അപകടം . അപകടം നടന്നയുടൻ വിഷ്ണുവിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group