കട്ടിലിൽ നിന്നും എഴുന്നേല്‍ക്കവെ അമിത വണ്ണമുള്ള ഭാര്യ ദേഹത്തേക്ക് വീണു; നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന് ദാരുണാന്ത്യം

Spread the love

പോർച്ചുഗൽ: അമിത വണ്ണമുള്ള ഭാര്യ ദേഹത്തേക്ക് വീണ് ഭർത്താവിന് ദാരുണാന്ത്യം. കാല്‍ വഴുതി വീണ ഭാര്യയ്ക്കടിയില്‍ കുടുങ്ങിയ ഭര്‍ത്താവ് ശ്വാസം കിട്ടാതെ മരിക്കുക ആയിരുന്നു.

ഭാര്യക്ക് നൂറ് കിലോയിലധികം ഭാരമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഓഗസ്റ്റ് 11ന് പോർച്ചുഗലിൽ ആണ് സംഭവം.

60കാരിയായ വീട്ടമ്മ രാവിലെ കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കവെ കാല്‍വഴുതി തറയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്ക് വീണു. കട്ടിലിനും ചുമരിനുമിടയില്‍ എഴുന്നേല്‍ക്കാനാകാത്തവിധം ഇരുവരും കുടുങ്ങിപ്പോയി. അടിയില്‍ കിടന്ന ഭര്‍ത്താവ് ഇതിനിടെ ശ്വാസം കിട്ടാതെ പിടഞ്ഞു. 60കാരി ഉച്ചത്തില്‍ നിലവിളിച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തി ഇവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ച് യുവാക്കള്‍ ചേര്‍ന്നാണ് സ്ത്രീയെ ഉയര്‍ത്തിയത്. ഇതിനിടെ 59 വയസ്സുകാരനായ ഭര്‍ത്താവിന് ഹൃദയാഘാതമുണ്ടായി. അബോധാവസ്ഥയിലായ ഇയാള്‍ ഉടന്‍ തന്നെ മരണപ്പെടുകയും ചെയ്തു.

ഭർത്താവിന്റേത് അപകടമരണം എന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ഇത്തരമൊരു സംഭവമായതിനാല്‍ ഭാര്യയ്‌ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്താനാകില്ല. ഭര്‍ത്താവിന്റെ മരണം ഭാര്യയില്‍ വളരെയധികം ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അവര്‍ കൗണ്‍സിലിംഗിന് വിധേയയാകുകയാണെന്നും പൊലീസ് അറിയിച്ചു.