
കൊല്ലം: കൊല്ലം മടത്തറ വേങ്കൊല്ലയില്‍ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം തിരുമല സ്വദേശി ആദർശ് ആണ് മരിച്ചത്.
ആദർശ് ഉള്‍പ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു. യാത്രക്കിടെ കൊല്ലം മടത്തറ വേങ്കൊല്ലയില്‍ വെച്ച് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്ന് ആദര്‍ശ് തെറിച്ചുവീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഉടൻതന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബൈക്കിടിച്ച കാട്ടുപന്നി സംഭവ സ്ഥലത്ത് തന്നെ ചത്തു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ആദര്‍ശിന്‍റെ ഹെല്‍മറ്റും തകര്‍ന്നിരുന്നു.