
കാഞ്ഞങ്ങാട് : ദാദർ-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനില്‍ വച്ച് യാത്രക്കിടെ അവശനിലയിലായ 10 വയസ്സുകാരി മരിച്ചു.ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശികളായ മായാവനം ചെല്ലൻ ദമ്പതികളുടെ മകള്‍ സാറാ ചെല്ലനാണ് മരിച്ചത്. മുംബൈ രോഹയില്‍ നിന്ന് മധുരയിലേക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു സാറ.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയിട്ട സമയത്ത് മറ്റ് യാത്രക്കാരാണ് അബോധാവസ്ഥയിലായ കുട്ടിയെ സ്റ്റേഷനില്‍ ഇറക്കിയത്. വായില്‍ നിന്ന് രക്തം വന്നതിനെത്തുടർന്ന് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുംബൈയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കള്‍ കുട്ടിയുടെ തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഈ ദാരുണസംഭവം ഉണ്ടായത്. മുംബൈയിലെ ആശുപത്രിയില്‍ കുട്ടിയെ പ്രമേഹരോഗത്തിന് ചികിത്സിച്ചതിന്റെ രേഖകള്‍ അമ്മ റെയില്‍വേ ഉദ്യോഗസ്ഥരെയും പോലീസിനെയും കാണിച്ചു. സാറയ്ക്ക് ഒരു സഹോദരികൂടിയുണ്ട്. സംഭവത്തില്‍ ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group