
മാള അന്നമനടയിൽ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ (23) നെയാണ് കിടപ്പുമുറയിൽ വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ജൂലൈ 13ന് ആയിരുന്നു ആയുസ്സയുടെ വിവാഹം ഭർത്താവ് മുഹമ്മദ് ഇഹ്സാൻ ഒരാഴ്ച മുമ്പാണ് വിദേശത്തേക്ക് തിരിച്ചുപോയത്. കാസോക്ക് കരാട്ടെ ഇന്ത്യയുടെ പരിശീലകയായ ആയിഷ ചാലക്കുടി പനമ്പിള്ളി കോളേജിലെ പിജി വിദ്യാർത്ഥിനിയാണ്.
തുടർച്ചയായി സംസ്ഥാന ചാമ്പ്യയായ ആയിഷ മാള സ്കൂൾ, മാള കാർമൽ കോളേജ്, സ്നേഹഗിരി ഹോളി ചൈൽഡ് സ്കൂൾ, പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കരാട്ടെ പരിശീലകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാള പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .



