ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നടപടി; ഡിഎ കൂട്ടി സര്‍ക്കാര്‍, വര്‍ധന മൂന്ന് ശതമാനം, ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും

Spread the love

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിയർനെസ് അലവൻസ് (ഡിഎ) മൂന്ന് ശതമാനം വർധിപ്പിച്ചു. ഇതോടെ ഡിഎ 22 ശതമാനത്തിൽ നിന്ന് 25 ശതമാനമായി.

video
play-sharp-fill

ഡിഎ കുടിശിക പൂർണ്ണമായും തീർത്തു നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നതനുസരിച്ച്, ഒരു ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകാൻ ഉത്തരവിറക്കി. ശേഷിക്കുന്ന കുടിശിക മാർച്ച് മാസത്തിൽ വിതരണം ചെയ്യും. ഇതിനായി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കും.

ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി കെഎൻ ബാലഗോപാൽ ഡിഎയും ഡിആറും ഉൾപ്പെടെയുള്ള കുടിശികകൾ ഘട്ടംഘട്ടമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group